Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മതവിജ്ഞാനസദസ്സ്
നീലേശ്വരം: ചിറപ്പുറം ദാറുല്‍ ഇസ്‌ലാം മുസ്‌ലീം ജമാഅത്ത് കമ്മിറ്റിയുടെ മതവിജ്ഞാനസദസ്സും സ്വലാത്ത് വാര്‍ഷികവും മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ അഞ്ചുവരെ നടക്കും.
30ന് രാത്രി ചിറപ്പുറം ഖത്വീബ് ഷംസുദ്ദീന്‍ സഅദി കുഞ്ചിലം ഉദ്ഘാടനം ചെയ്യും. റഹ്മത്തുള്ള കാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തും.
31ന് രാത്രി മതസൗഹാര്‍ദ്ദ സമ്മേളനവും ദഫ് പ്രദര്‍ശനവും ഉണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ്, ഉമ്മര്‍ ഹുദവി പുളപ്പാടി, മന്‍സൂര്‍ ഫൈസി കാളംപാടി എന്നിവര്‍ പ്രഭാഷണം നടത്തും. ഏപ്രില്‍ അഞ്ചിന് സ്വലാത്ത് മജ്‌ലിസും കൂട്ടപ്രാര്‍ഥനയും നടക്കും. അസ്സയ്യിദ് മഷ്ഹൂര്‍ ഖലീലുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.