Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വിദ്യാഭ്യാസം പുരോഗതിയുടെ താക്കോല്‍ -സാദിഖലി ശിഹാബ്തങ്ങള്‍
കണ്ണൂര്‍: സമൂഹത്തിന്റെ പുരോഗതിയുടെ താക്കോല്‍ വിദ്യാഭ്യാസമാണെന്നും വിദ്യാഭ്യാസമേഖലയില്‍പുരോഗതി പ്രാപിക്കാന്‍ സമൂഹം തയ്യാറാകണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസസമിതി ജില്ലാകമ്മറ്റി മദ്രസ മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കും അധ്യാപകര്‍ക്കുംവേണ്ടി കണ്ണൂരില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ.മുഹമ്മദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടപ്പാറ, സുബൈര്‍ നെല്ലിക്കാപറമ്പ്, വി.പി.വമ്പന്‍, എ.കെ.കമാല്‍ ഹാജി, എസ്.കെ.ഹംസ ഹാജി, ഹാജി കെ.മാസ്റ്റര്‍, കെ.കെ.ബഷീര്‍, കെ.എന്‍.മുസ്തഫ എന്നിവര്‍ സംസാരിച്ചു. സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ഥനനടത്തി. അഷ്‌റഫ് ബംഗാളിമുഹല്ല സ്വാഗതവും പി.ടി.മുഹമ്മദ് നന്ദിയുംപറഞ്ഞു.