Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സ്വവര്‍ഗരതി: നിലപാട് ആശങ്കാജനകം
കല്പറ്റ: സ്വവര്‍ഗരതിയെ ന്യായീകരിക്കുന്ന ചില കേന്ദ്രങ്ങളുടെ നിലപാട് ആശങ്കാജനകമാണെന്ന് സമസ്ത ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
മനുഷ്യസമൂഹത്തിനും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിനും നിരക്കാത്ത ഈ നീക്കത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം. നിയമനിര്‍മാണത്തിലൂടെ സ്വവര്‍ഗരതി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണം.
പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. വി. മൂസക്കോയ മുസ്‌ല്യാര്‍, ഇ. അബൂബക്കര്‍ ഫൈസി, പി. അബ്ദുള്ളക്കുട്ടി ദാരിമി, ടി.സി. അലി മുസ്‌ല്യാര്‍, സി. ഉമര്‍ ദാരിമി, ഇബ്രാഹിം ഫൈസി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ല്യാര്‍, ഖാലിദ് ഫൈസി, അബ്ദുള്‍റഹ്മാന്‍ ഫൈസി, എ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍, എസ്. മുഹമ്മദ് ദാരിമി, എ.കെ. ഇബ്രാഹിം ഫൈസി എന്നിവര്‍ സംസാരിച്ചു.