വിമോചനയാത്രയ്ക്ക് സ്വീകരണം ഇന്ന്
പയ്യന്നൂര്‍:ആത്മീയത-ചൂഷണത്തിനെതിരെ ജിഹാദ് എന്ന മുദ്രാവാക്യവുമായി ഏപ്രില്‍ 18 മുതല്‍ 30 വരെ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന വിമോചനയാത്രയ്ക്ക് പയ്യന്നൂരില്‍ സ്വീകരണംനല്കും. ഏപ്രില്‍ 19ന് വൈകീട്ട് നാലിന് ആയിരിക്കും സ്വീകരണമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ അതിര്‍ത്തിയില്‍നിന്ന് ജാഥയെ വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ആനയിച്ച് സ്വീകരണകേന്ദ്രമായ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് ആനയിക്കും. സമ്മേളനം ജാമി അഃഅസ്ഹരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ എം.എ.കാസിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.പി.തങ്ങള്‍ അധ്യക്ഷനാകും. ജാഥാ ലീഡര്‍ ഉസ്താദ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ കെ.പി.പി.തങ്ങള്‍, എസ്.കെ.പി.അബ്ദുള്‍ ഖാദര്‍ ഹാജി, സഫ്‌വാന്‍ തങ്ങള്‍, സിറാജുദ്ദീന്‍ ദാരിമി കക്കാട്, സാജിഹ ശമീര്‍ അല്‍അസ്ഹരി, സാജിദ് ഫൈസി, എ.സി.റയീസ്, ശഫീഖ് അസ് അദി, ത്വയ്യിബ് പി.എം, എന്നിവര്‍ പങ്കെടുത്തു.




