വിമോചന യാത്ര ഇന്ന് (19) കാസര്‍ഗോഡ് ജില്ലയില്‍
കാസര്‍ഗോഡ് : ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന വിമോചന യാത്ര ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍. രാവിലെ 9 മണിക്ക് കുമ്പള, ഉച്ചക്ക് 3 മണിക്ക് കാഞ്ഞങ്ങാട്, 4 മണിക്ക് തൃക്കരിപ്പൂര്‍, 5 മണിക്ക് പയ്യന്നൂര്‍, 7 മണിക്ക് തളിപ്പറമ്പ് (സമാപനം) എന്നിവടങ്ങളില്‍ സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനങ്ങള്‍ വന്‍ വിജയമാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹ്‌മദ് അലി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.




