Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വ്യാജ മുടി; പോലീസ് പിടിച്ചെന്ന പ്രചാരണവും വ്യാജം-
 ഉസ്താദ്‌ അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്
നിലവിലുള്ള വ്യാജ മുടി ഒറിജിനല്‍ ആക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കുപ്രചരണങ്ങളില്‍ പെട്ട് പോയവര്‍ക്കായി അതിന്റെ നാള്‍ വഴികള്‍ ഒരിക്കല്‍ കൂടി ഉസ്താദ്‌ അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ് വിവരിക്കുന്നു:
"2005-ല്‍ ആദ്യമുടി കാരന്തൂര്‍ മര്‍ക്കസില്‍ എത്തുന്നു. `മുടിയിട്ട വെള്ളം റബീഉല്‍ അവ്വലില്‍ മര്‍ക്കസില്‍ നല്‍കും' -സിറാജില്‍ ചെറിയ വാര്‍ത്ത. അടുത്ത റബീഉല്‍ അവ്വലിലും സിറാജില്‍ ഉള്‍പേജില്‍ ഈ കൊച്ചു വാര്‍ത്ത ആവര്‍ത്തിച്ചു. പിന്നീട്‌ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരു മായി ടെലഫോണില്‍ നേരിട്ട്‌ ഈ ലേഖകന്‍ മുടിയുടെ ആധികാരികത സംബന്ധിച്ച്‌ അന്വേഷണം നടത്തി. `ഉസ്‌താദ്‌' സ്വതസിദ്ധമായ ശൈലിയില്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന്‌ ഈ മുടിയുടെ അര്‍ത്ഥശൂന്യത നമ്മുടെ ചില വേദികളില്‍ വിശദീകരിക്കപ്പെട്ടു. കാന്തപുരം ചെറുത്തു നില്‍പൊന്നും നടത്തിയില്ല. കൗശലക്കാരനായ കാന്തപുരം 2011-ല്‍ പുതിയ മുടികൊണ്ടുവന്നു. അറബ്‌ മുടി. പ്രവാചക തിരു മേനിയുടെ സ്വപ്‌നപ്രകാരം സനദുള്ള മുടി. കാര്യമെല്ലാം ഭംഗിയായെന്ന്‌ കരുതി. അപ്പോഴാണ്‌ വായിച്ച്‌ കേള്‍പ്പിച്ച സനദിന്‌ വിരുദ്ധമായ മറ്റൊരു സനദ്‌ സാക്ഷാല്‍ അറബി സുന്നി വോയ്‌സിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു: `കാന്തപുരം പിടിച്ച മുടിവാല്‌'. പിന്നെ വിശദീകരണ പരമ്പരകള്‍. മര്‍ക്കസില്‍ വായിച്ചത്‌ `സനദാ'ണെന്നും അല്ലെന്നും. സനദ്‌ പോക്കറ്റിലുണ്ടെന്നും അല്ല, അബൂദാബിയിലാണെന്നും. ഗത്യന്തരമില്ലാതെ അവസാനം `ഉസ്‌താദ്‌' ഇങ്ങനെ ഫത്‌വപോലും പുറപ്പെടുവിച്ചു. `പ്രസിദ്ധപ്പെട്ട ആളില്‍നിന്ന്‌ കിട്ടിയതാണെങ്കില്‍ സനദ്‌ ചോദിക്കാന്‍ പാടില്ല. അഥവാ സനദ്‌ ചോദിച്ച്‌ പോയാല്‍ ദീനില്‍നിന്ന്‌ പുറത്തുപോകും. കൂടുതല്‍ വായിക്കാന്‍