Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സഹചാരി റിലീഫ്‌ സെല്‍ വാര്‍ഷിക പഠനസംഗമം
 പുതുപൊന്നാനി : സഹചാരി റിലീഫ്‌ സെല്‍ പൊന്നാനി വാര്‍ഷിക പഠന സംഗമം മെയ്‌ 2,3 തിയ്യതികളില്‍ പുതുപൊന്നാനി ചെറുപള്ളി പരിസരത്ത്‌ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കടമകള്‍ കടപ്പാടുകള്‍ (മാതാപിതാക്കള്‍, ദാമ്പത്യം) എന്ന വിഷയത്തില്‍ അബ്ദുല്‍ജലീല്‍ റഹ്‍മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തും. യോഗത്തില്‍ ചെയര്‍മാന്‍ പി.പി.എ. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിമോന്‍, സി.കെ.എ. റസാഖ്‌, സി.കെ. റഫീഖ്‌, ടി. സൈനുദ്ദീന്‍, സി. ഹബീബ്‌, സി.പി. ശിഹാബ്‌, എ.എം. നവാസ്‌, സി.കെ. ഷഫീഖ്‌, ആസിഫ്‌ എന്നിവര്‍ സംസാരിച്ചു.