ഇസ്‌ലാമിക് കലാമേളയും അവാര്‍ഡ് വിതരണവും
ചെറുപുഴ: പുളിങ്ങോം റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഇസ്‌ലാമിക് കലാമേളയും സമസ്ത അവാര്‍ഡ് വിതരണവും പുളിങ്ങോം മദ്രസയില്‍ നടന്നു. ടി.വി.അബ്ദുള്‍ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ സി.പി.അബൂബക്കര്‍ മൗലവി അധ്യക്ഷനായി. ഇ.കെ.ഉസ്മാന്‍ വഹബി ഉദ്ഘാടനംചെയ്തു. അബ്ദുസമദ് മുട്ടം മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ വിവിധ കലാമത്സരങ്ങള്‍ നടന്നു. വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ അബ്ദുള്‍ഖരീം അല്‍ കാസിമി പെരുന്തടം അധ്യക്ഷനായി. ശൈഖുന പി.കെ.പി.ഉസ്താദ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് മുഖ്യതിഥിയായിരുന്നു. സമസ്ത അവാര്‍ഡ് വിതരണം എസ്.കെ.ഹംസ ഹാജി നിര്‍വഹിച്ചു. അബ്ദുള്‍ ശുക്കൂര്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍ മച്ചിയില്‍ സര്‍ട്ടിഫിക്കറ്റും എ.ജി.ഇബ്രാഹിം ട്രോഫികളും വിതരണം ചെയ്തു.
എം.കെ.ഇബ്രാഹിം പുളിങ്ങോം കലാപ്രതിഭകള്‍ക്ക് ഉപഹാരം നല്‍കി. ഉസ്മാന്‍ ഹാജി പെരിങ്ങാല, നസീര്‍ ചെറുപുഴ, കെ.പി.ഫിര്‍ദൗസ് ഫൈസി ഇര്‍ഫാനി, അബ്ദുള്ള ഫൈസി ഇര്‍ഫാനി പെരിങ്ങാല എന്നിവര്‍ സംസാരിച്ചു.




