എസ്.കെ.എസ്.എസ്.എഫ്. വിമോചനയാത്ര; വിശദീകരണ സമ്മേളനം
പെരിന്തല്‍മണ്ണ: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന വിമോചന യാത്രയുടെ ഭാഗമായി വെള്ളിയാഴ്ച പെരിന്തല്‍മണ്ണയില്‍ വിശദീകരണ സമ്മേളനം സംഘടിപ്പിക്കുന്നു. വൈകീട്ട് ഏഴിന് പഴേരി മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കാന്തപുരം വിഭാഗത്തില്‍ നിന്ന് രാജിയായി സമസ്തയിലേക്ക് കടന്നു വന്നവരടക്കമുള്ളവര്‍ പങ്കെടുക്കും. വിമോചനയാത്രയ്ക്ക് 23ന് രാവിലെ 11ന് പെരിന്തല്‍മണ്ണയില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികളായ എം.ടി.അബൂബക്കര്‍ ദാരിമി, ശമീര്‍ ഫൈസി ഒടമല, എ.കെ. ആലിപ്പറമ്പ്, സയ്യിദ് ഒ.എം.എസ്. തങ്ങള്‍, ശംസാദ് സലീം കരിങ്കല്ലത്താണി, എന്‍.ടി.സി. മജീദ്, സൈനുല്‍ ആബിദ് ഫൈസി എന്നിവര്‍ അറിയിച്ചു.




