എസ്.വൈ.എസ് പ്രകാശരേഖ ക്യാമ്പ് ഉദ്ഘാടനം ഇന്ന്
മലപ്പുറം: എസ്.വൈ.എസ്. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന 40ദിന കാമ്പയിന്‍ 'പ്രകാശരേഖ' ഏപ്രില്‍ 19ന് പാണക്കാട് നടക്കുന്ന പ്രതിനിധി സംഗമത്തോടെ തുടക്കമാവും.
40 ദിവസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ മെയ് 29ന് കോട്ടയ്ക്കലില്‍ നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനത്തോടെ സമാപിക്കും. 19ന് കാലത്ത് എട്ടുമണിക്ക് പാണക്കാട് മഖാമില്‍ നടക്കുന്ന സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വംനല്‍കും. പഞ്ചായത്ത് തലങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികള്‍ സംബന്ധിക്കുന്ന ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ഒമ്പതിന് തുടങ്ങും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍ പതാക ഉയര്‍ത്തും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.




