എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്ര
ഇന്ന് പാണക്കാട്ട് പതാക കൈമാറും
മലപ്പുറം: ആത്മീയത;ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന വിമോചന യാത്രയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ ഒമ്പതിന് യാത്രാ ക്യാപ്റ്റന്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന് പതാക കൈമാറി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.




