Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വിമോചന യാത്ര ചരിത്ര സംഭവമാക്കുക: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ 
കോഴിക്കോട്‌: ആത്മീയ വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ തട്ടിപ്പുനടത്തുന്നവര്‍ നമ്മുടെ നാട്ടില്‍ വ്യാപകമാവുകയാണ്‌. പ്രമാണങ്ങളിലില്ലാത്ത മുടി കൊണ്ടുവന്ന്‌ നബി(സ)യോടുള്ള മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസം ചൂഷണം ചെയ്യാനിറങ്ങിയ കാന്തപുരത്തിന്റെ നിലപാടിനെ ശക്തമായി നേരിടണമെന്ന്‌ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിമോചനയാത്ര പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തേയും മാനവിക നന്മയേയും വികലമാ ക്കുന്നവരെ പിടിച്ചു കെട്ടാനാണ്‌ വിമോചന യാത്ര. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഈ യാത്രയോട്‌ സഹകരിക്കണമെന്നും അദ്ദേഹം അഭ്യാര്‍ത്ഥിച്ചു.
പ്രഖ്യാപന സമ്മേളനത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌ അധ്യക്ഷത വഹിച്ചു. മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ സംഘാടന സമിതി പ്രഖ്യാപനം നടത്തി. എം.പി. മുസ്‌തഫല്‍ ഫൈസി, നാസര്‍ഫൈസി കൂടത്തായി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ഓണംമ്പിള്ളി മുഹമ്മദ്‌ ഫൈസി സ്വാഗതവും അയ്യൂബ്‌ കൂളിമാട്‌ നന്ദിയും പറഞ്ഞു.