ആത്മീയ വാണിഭക്കാരെ ഇരുത്തേണ്ടിടത്ത് ഇരുത്തും
കമ്പളക്കാട്(വയനാട്): ആത്മീയ കച്ചവടം നടത്തി ലാഭം കൊയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ തെക്കു വടക്കു യാത്ര നടത്തുന്നവരെ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്ന് വയനാട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി മുഹമ്മദ് കരീം. പതിറ്റാണ്ടുകളായി കേരള മുസ്‌ലിംകളെ വഴിനടത്തിയ സമസ്തയെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന വിമോചന യാത്രക്ക് കമ്പളക്കാട്ട് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ദുര്‍റശീദ് ഫൈസി സ്വാഗതം പറഞ്ഞു. വി.പി മൊയ്തു ഹാജി, നാസ്വിര്‍ ദാരിമി കട്ടിപ്പാറ, പി.സുബൈര്‍ കണിയാംപറ്റ, ഇ. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ഹനീഫല്‍ ഫൈസി സംബന്ധിച്ചു.




