വിമോചനയാത്ര: മേഖലാ പ്രചാരണം തുടങ്ങി
മേലാറ്റൂര്‍: വിമോചനയാത്രയുടെ പ്രചാരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ്. മേലാറ്റൂര്‍ മേഖലാ കമ്മിറ്റിയുടെ പ്രചാരണജാഥ തുടങ്ങി. എടയാറ്റൂര്‍ വെമ്മുള്ളി ജുമാമസ്ജിദില്‍ നടന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ്. ഏറനാട് താലൂക്ക് സെക്രട്ടറി ഒ.ടി. മൂസ മുസ്‌ലിയാര്‍, ജാഥാ ക്യാപ്റ്റന്‍ ഒ.എം.എസ്. തങ്ങള്‍ക്ക് പതാക കൈമാറി. മേഖലാ സെക്രട്ടറി വി. സിദ്ദിഖ് ഫൈസി അധ്യക്ഷത വഹിച്ചു. വി. ഷംസുദ്ദീന്‍ ഫൈസി, മുജീബ് അസ്‌ലമി, കെ.ടി. ഹംസ, റഫീഖ് മുഹമ്മദാലി, വി. റഷീദ്, എ.ഇ. യഹിയ എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ച രാവിലെ 10ന് ഏപ്പിക്കാട് നിന്ന് പ്രയാണമാരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകീട്ട് അഞ്ചിന് മേലാറ്റൂര്‍ ടൗണില്‍ സമാപിക്കും. സമാപന സമ്മേളനം സമസ്ത ജില്ലാ ജന. സെക്രട്ടറി വി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
വിമോചനയാത്ര പ്രചാരണ സമ്മേളനം
കാളികാവ്: ആത്മീയ ചൂഷണത്തിനെതിരെ എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന വിമോചന യാത്രയുടെ ഭാഗമായി അഞ്ചച്ചവിടി ക്ലസ്റ്റര്‍ കമ്മിറ്റി പൂങ്ങോട് പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു. സുലൈമാന്‍ ഫൈസി ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് ദാരിമി അധ്യക്ഷത വഹിച്ചു. ഹംസ ഫൈസി, കബീര്‍ മാളിയേക്കല്‍, മുഹമ്മദലി ഫൈസി, ഹാരിസ് പള്ളിശ്ശേരി, റിഷാദ്, ഷാഫി ഫൈസി എന്നിവര്‍ പ്രസംഗിച്ചു.




