അസ്‌അദിയ്യ: സ്വലാത്ത് വാര്‍ഷികത്തിന് ഉജ്ജ്വല സമാപ്‌തി
അസ്‌അദിയ്യ: സ്വലാത്ത് വാര്‍ഷികം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ അസ്‌അദിയ്യ ഇസ്‌ലാമിയ്യ അറബിക് & ആര്‍ട്‌സ് കോളേജില്‍ എല്ലാ അറബി മാസവും അവസാന വ്യാഴാഴ്‌ച്ച മഗ്‌രിബ് നിസ്‌കാരനന്തരം കോളേജ് അങ്കണത്തില്‍ നടത്തി വരുന്ന സ്വലാത്ത് ദിക്‌റ് മജ്‌ലിസിന്‍റെ വാര്‍ഷിക 20ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനത്തിനു ഉജ്ജ്വല സമാപ്‌തി. സയ്യിദ് ഹാശിം കുഞ്ഞി തങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. 20ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം സയ്യിദ് അസ് ലം മശ്‌ഹൂര്‍ തങ്ങളും ഉദ്‌ബോധനം പി.പി.ഉമര്‍ മുസ് ലിയാരും നടത്തി. സ്വലാത്ത് ദിക്‌റ് ദുആ മജ് ലിസിനു പ്രമുഖ സൂഫിവര്യന്‍ അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് ഉമര്‍ കോയ തങ്ങള്‍ , മാണിയൂര്‍ അഹ്‌മദ് മുസ്‌ലിയാര്‍,കെ.ടി.അബ്ദുല്ല മൗലവി, കബീര്‍ ഫൈസി ചെറുകോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ. മുഹമ്മദ് ശരീഫ് ബാഖവി സ്വാഗതവും കെ.ഇബ് റാഹിം കുട്ടി മുസ് ലിയാര്‍ നന്ദിയും പറഞ്ഞു.





