സമസ്ത ഇസ്‌ലാമിക കലാമേള:
മലപ്പുറം ഈസ്റ്റ് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍
ചങ്ങനാശ്ശേരി:ചങ്ങനാശ്ശേരിയില്‍ നടന്ന സമസ്ത മദ്‌റസാ അധ്യാപക വിദ്യാര്‍ഥി കലാമേളയില്‍ 210 പോയിന്റ് നേടി മലപ്പുറം ഈസ്റ്റ് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 189 പോയിന്റ് നേടിയ മലപ്പുറം വെസ്റ്റ് ആണ് രണ്ടാം സ്ഥാനക്കാര്‍. 182 പോയിന്റ് നേടി കാസര്‍കോട് ജില്ല മൂന്നാംസ്ഥാനം കരസ്ഥമാക്കി.
സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപനസമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫികളും കാഷ് അവാര്‍ഡും കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ വിതരണംചെയ്തു.
എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, ഡോ.എന്‍.എം.അബ്ദുല്‍ ഖാദിര്‍ സാഹിബ്, സി.എം.റഹ്മുത്തുല്ല, മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി, മുഹമ്മദ് നദീര്‍ ബാഖവി, എസ്.എം.ഫുആദ്, ഷരീഫ് കുട്ടി , അസീസ് ബഡായില്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ബശീര്‍ മാസ്റ്റര്‍, ഒ.എം.ശരീഫ് ദാരിമി, എം.എ.ചേളാരി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.





