സമസ്ത 85-ാം വാര്‍ഷികം
കുടുംബസഹായ ഫണ്ട് നല്‍കി
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികത്തിന്റെ ഉപഹാരമായി കുടുംബസഹായ ഫണ്ട് വിതരണംചെയ്തു. കഴിഞ്ഞവര്‍ഷം നിലമ്പൂരില്‍ നടന്ന ബൈക്കപകടത്തില്‍ മരിച്ച ഫൈസല്‍ ഫൈസി, അബ്ബാസ് മുസ്‌ലിയാര്‍ എന്നിവരുടെ കുടുംബത്തിന് എടക്കര മേഖല സമസ്ത വെല്‍ഫെയര്‍ കമ്മിറ്റി സ്വരൂപിച്ച കുടുംബസഹായ ഫണ്ട് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണംചെയ്തു. സമസ്ത സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.
പി. കുഞ്ഞാണി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.ടി. കുഞ്ഞാന്‍ ചുങ്കത്തറ, പി. ഖാലിദ്, പി.എച്ച്. ഇബ്രാഹിം പാലുണ്ട, പി. ഹസന്‍ മുസ്‌ലിയാര്‍, അമാനുള്ള ദാരിമി, പി.കെ. ലത്തീഫ് ഫൈസി, റഹ്മത്തുള്ള ഖാസിമി മൂത്തേടം, സലീം എടക്കര എന്നിവര്‍ പ്രസംഗിച്ചു.




