Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ത്രിശൂര്‍ ജില്ല ദുബായ് SKSSF പുതിയ കമ്മിറ്റി നിലവില്‍ വന്നു
ദുബായ് :- യു എ ഇ തല എസ് . കെ എസ്. എസ് . എഫ്, മെമ്പര്‍ഷിപ്‌ കാമ്പയിന്‍ ഭാഗമായി ത്രിശൂര്‍ ജില്ല  എസ് . കെ എസ്. എസ് . എഫ്  കൌണ്‍സില്‍ വെള്ളിയാഴ്ച ബര്‍ ദുബായ് സുന്നി സെന്ററില്‍ എം ടി ഹുസൈന്‍ ദാരിമിയുടെ ആദ്യക്ഷതയില്‍ നടന്നു 
സംഘടനകള്‍ക്ക് ക്ഷാമമില്ലാത്ത കേരളത്തില്‍ അവയില്‍ നിന്നെല്ലാം SKSSF വേറിട്ട്‌ നില്‍ക്കുന്നു എന്ന് പറഞ്ഞാല്‍ ; അത് കേവലം ഭംഗി വാക്കാവില്ല എന്ന് മനസിലാകാന്‍ അധികം ദൂരേയ്ക്ക് തിരിഞ്ഞു നടകേണ്ടതില് ! അടുത്ത കാലത്തായി SKSSF നടത്തിയ പ്രവര്‍ത്തനങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. ദീനിനും തൗഹീദിനും പുതിയ മാനം നല്‍കി, ആരാധനയില്‍ അള്ളാഹുവിനെ പങ്ക് ചേര്‍ത്തൊന്നു ആരോപിച്ചു കേരളത്തിലെ മുസ്ലിംകളെ മുഷ് രിക്കകാന്‍ തിടുക്കം കൂട്ടുന്ന ദീനിന്റെ പുതിയ പരിചാരകരായി വേഷം കെട്ടിയാടുന്ന ഈ അപോസ്തലന്‍മാര്‍ക്ക് " പണ്ട് അലി ( റ ) വിന്റെയും മുഅ'വിയ ( റ ) വിന്റെയും ഇടയില്‍ നടന്ന ഒരു വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന ചര്ച്ചകിടയില്‍ ' വിധിക്കാനുള്ള അധിക്കാരം അള്ളാഹു വിന്റെതാണ് ' അതില്‍ പങ്ക് ചേര്‍ത്തിരിക്കുന്നു എന്ന് പറഞ്ഞു അലി ( റ ) വും മുഅ ' വിയ ( റ ) അടക്കം ഉള്ള സഹാബത്തിനെ മുഷ്‌ രിക്കകിയ പാരമ്പര്യമാണ് അവകാശപെടുവനുള്ളത്" എന്നും ഇവര്കെതിരെ സമൂഹം കരുതിയിരിക്കണമെന്നും ഉത്ഘാടന കര്‍മം നിര്‍വഹിച്ച ഉസ്താദ്‌ അബ്ദുല്‍ ജലീല്‍ ദാരിമി സദസിനെ ഒര്മാപെടുത്തി. 
മറ്റൊരു വശത്ത് മാനവന് അത്മിയതയിലെക്കുള്ള അതിരറ്റ ആര്‍ത്തി മുതലെടുത്ത്‌ നിര്‍വാജ്യം ചൂഷണം നടത്തുന്ന കാന്തപുരം വിഭാഗത്തിന്റെ ഇരട്ട താപ്പിനെ സമൂഹമദ്ധ്യേ തുറന്നു കാട്ടിയ SKSSF ന്‍റെ പ്രവര്‍ത്തനം പ്രശംസനിയമാണ് യെന്നു യോഗം വിലയിരുത്തി.
മുന്‍ പരിപാടികളില്‍ നിന്നും വ്യത്യസ്തമായി കൂറെ പുതു മുഖങ്ങള്‍ യോഗത്തില്‍ കാണപെട്ടു. ദ അ വാ പ്രവര്‍ത്തനവും ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് തുടങ്ങിയ പരിപാടികളിലൂടെ സമസ്തയെ കൂടുതല്‍ ജാനകിയമാകി എന്നാണ് ഈ പുതു പ്രവര്‍ത്തകരുടെ ആഗമനം സൂചിപിക്കുനത്!.
നന്മയുടെ പേരില്‍ സംഘമിക്കല്‍ പുണ്യ മുളള കാര്യമാണ് ! എല്ലാ പോഷക സംഘടനകളും സ്വന്തം നിലകൊള്ളുന്ന സമൂഹത്തിന്റെ ചുറ്റുപാടിന്‍റെ നന്മയ്ക്ക് വേണ്ടി പ്രവര്തികണമെന്നും, നമ്മള്‍ ജീവിക്കുന്ന സാഹചര്യത്തിലെ മലിനവായു നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടി ആയിരിക്കണം ഒരേ പ്രവര്‍ത്തനം എന്നും യോഗം വിലയിരുത്തി.
ഷറഫുദ്ധീന്‍ ഹുദവിയുടെയും, ഷറഫുദ്ധീന്‍ പെരുമളാബാത്തിന്റെ യും നേതൃത്തത്തില്‍ നടന്ന കൌണ്‍സിലില്‍ അബുതാഹിര്‍ തങ്ങള്‍ ( പ്രസിഡണ്ട്‌ ) , സവാദ് പുത്തന്‍ചിറ ( സെക്രടറി ), അഭിലാഷ് കൊടുങ്ങല്ലൂര്‍ ( ട്രഷറര്‍ ) കബീര്‍ യമാനി വടക്കേകാട് ( ഓര്‍ഗ; സെക്രടറി ) ആയി പുതിയ കമ്മിറ്റി നിലവില്‍ വന്നു.