ദുബൈ സുന്നി പ്രവര്‍ത്തക സംഗമം നടത്തി
ദുബൈ : ദുബൈ സുന്നി സെന്റെര്‍ , ദുബൈ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന - ജില്ലാ കമ്മിറ്റികള്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തക സംഗമം അല്‍ വുഹൈദ സുന്നി സെന്റര്‍ മദ്രസ്സയില്‍ ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉത്ഘാടനം നിര്‍ വഹിച്ചു. സുന്നി പ്രവര്‍ത്തകര്‍ വെക്തിസുദ്ധി കാത്ത്സൂക്ഷിക്കണമെന്നും ഇലാഹിലേക്ക് തങ്ങളുടെ പ്രവര്‍ത്തനതെ അര്‍പ്പിച്ച് കൊണ്ട് ആത്മാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ പ്രതിന്ന്ജാഭദ്ധരാവണമെന്നും എന്നാല്‍ അള്ളാഹുവിന്റെ സഹായം ലഭിക്കുമെന്നും തങ്ങള്‍ പറഞ്ഞു.പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് സുന്നി സെന്റ്രര്‍ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ബാഖവി മറുപടി നല്‍കി . എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹകീം ഫൈസി അദ്യ്ക്ഷത വഹിച്ചു. സുന്നി സെന്റ്രര്‍ സെക്രട്ടറി ഷൗക്കത്തലി ഹുദവി,ഹുസ്സൈന്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് ദുബൈ സെക്രട്ടറി ഷറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും, ഓര്‍ഗനൈസിങ് സെക്രട്ടറി വാജിദ് റഹ്മാനി നന്ദിയും പറഞ്ഞു





