Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആത്മീയ ധന്യതയില്‍ ശിഹാബ് തങ്ങള്‍ ഉറൂസ്
ഷാര്‍ജ : മുസ്ലിം കേരളത്തിന്റെ ആത്മീയ ആചാര്യനും എല്ലാ വിധ ജനവിഭാഗങ്ങള്‍ക്കും ആശ്വാസത്തിന്റെ വാക്കുകള്‍ പുഞ്ചിരിയായി നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ മൂന്നാമത് ഉറൂസ് മുബാരക്കിനോടനുബന്ധിച്ചു ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റരില്‍ നടന്ന സ്വലാത്ത് മജ്ലിസും അനുസ്മരണ വേദിയും പ്രിയപ്പെട്ട തങ്ങളുടെ വിങ്ങുന്ന ഓര്‍മകളായി. നേരിന്റെ സഞ്ചാരപാതകളില്‍ മിതത്വത്തിന്റെ പുഞ്ചിരി നല്‍കി താന്‍ ജീവിച്ച കാലത്തും അതിനു ശേഷവും നന്മക്കു വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹത്തിന്റെ സൃഷ്ട്ടിപ്പിനു വേണ്ടി ഊണും ഉറക്കവും ഒഴിവാക്കിയ അപൂര്‍വ്വം വെക്തിത്വങ്ങളില്‍ ഒരാളായിരുന്നു തങ്ങളെന്ന് അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. SKSSF UAE നാഷണല്‍ പ്രസിടന്റ്റ്‌ സയ്യിദ് ശുഹൈബ് തങ്ങള്‍ അനുസ്മരണ പ്രാഭാഷണം നടത്തി.
സെന്റര്‍ ആക്ടിംഗ് പ്രസിടന്റ്റ്‌ അഹ്മദ് സുലൈമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അനുസ്മരണ സംഗമം ഉത്ഘാടനം ചെയ്തു. . ഖലീല്‍ റഹ്മാന്‍ കാഷിഫി പ്രാര്‍ത്ഥനയ്ക്ക് നേത്രത്വം നല്‍കി. റസാക് വളാഞ്ചേരി , റഫീക് കിഴിക്കര , റസാക്ക് തുരുത്തി എന്നിവര്‍ പങ്കെടുത്തു. സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള ചേലേരി സ്വാഗതവും മൊതു സി സി നന്ദിയും പറഞ്ഞു .
നമ്മുടെ കണ്‍വെട്ടത്തു നിന്നും മാഞ്ഞുപോയ ആ നായകന് വേണ്ടി പ്രാര്തിക്കാനും അനുസ്മരണ പ്രഭാഷണം ശ്രവിക്കാനും ദാരാളം ആളുകള്‍ സെന്ററില്‍ എത്തി ചേര്‍ന്നിരുന്നു