തഹ്ഫീളുല്‍ ഖുര്‍ ആന്‍ കോളേജ് ഉദ്ഘാടനം നാളെ
പെരിന്തല്‍മണ്ണ: വിശുദ്ധ ഖുര്‍ ആന്‍ പഠനം സാര്‍വത്രികമാക്കുകയെന്ന ലക്ഷ്യത്തോടെ സുന്നി യുവജനസംഘം പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി തുടങ്ങുന്ന തഹ്ഫീളുല്‍ ഖുര്‍ ആന്‍ കോളേജ് ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജൂബിലി റോഡിലുള്ള സുന്നിമഹലില്‍ തുടങ്ങുന്ന കോളേജ് വൈകീട്ട് മൂന്നിന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പ്രഭാഷകന്‍ ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും.
11 വയസ്സില്‍ കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് കോളേജില്‍ പ്രവേശനം നല്‍കുന്നത്. പഠിതാക്കള്‍ക്ക് പഠനം, ഭക്ഷണം, താമസം എന്നിവ സൗജന്യമായി നല്‍കും. 10നകം ലഭിക്കുന്ന അപേക്ഷകരില്‍നിന്ന് പ്രവേശനപരീക്ഷ നടത്തി 15 പേര്‍ക്കാണ് പ്രവേശനം നല്‍കുക. ഭാരവാഹികളായ കെ. സെയ്തുട്ടി ഹാജി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, എം. ടി. കുഞ്ഞുട്ടി ഹാജി, പി.ടി. അലി മുസ്‌ലിയാര്‍, നാലകത്ത് റസാഖ് ഫൈസി, എന്‍.ടി.സി മജീദ്, പി.എ. അസീസ് പട്ടിക്കാട്, പി.ടി. സിദ്ദീഖ് തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു




