എസ്.കെ.എസ്.എസ്.എഫ്
ജില്ലാ ലീഡേഴ്‌സ് പാര്‍ലിമെന്റ് 23,24 ന്
മലപ്പുറം: 'പോരിടങ്ങളില്‍ സാഭിമാനം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി 23 ന് വണ്ടൂരിലും 24 ന് രണ്ടത്താണിയിലും ജില്ലാ ലീഡേഴ്‌സ് പാര്‍ലിമെന്റ് 'മുന്നൊരുക്കം' സംഘടിപ്പിക്കും.
26 മേഖലകളില്‍ നിന്നുള്ള പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ പങ്കെടുക്കും. ക്യാമ്പില്‍ 2013-14 വര്‍ഷത്തെ മെമ്പര്‍ഷിപ്പ്, മാന്വല്‍, മേഖലാ വിഭജനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കല്‍ എന്നിവ നടക്കും. 2314 അംഗീകൃത യൂണിറ്റുകള്‍ക്കുള്ള മെമ്പര്‍ഷിപ്പ് 179 ക്ലസ്റ്ററുകള്‍ വഴി വിതരണം ചെയ്യും. ജില്ലാ തല ഉല്‍ഘാടനം 21 ന് കൊണ്ടോട്ടിയില്‍ നടക്കും
നവമ്പര്‍ 1 മുതല്‍ നടക്കു അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ആറു ഏരിയകളില്‍ ജാഗരണ സമ്മേളനങ്ങളും നടക്കും. ആലോചന യോഗം ജലീല്‍ ഫൈസി അരിമ്പ്ര അദ്ധ്യക്ഷത വഹിച്ചു. റഹീം ചുഴലി ഉല്‍ഘാടനം ചെയ്തു. വി.കെ.എച്ച്.റഷീദ് മാസ്റ്റര്‍, സാജിദ് മൗലവി തീരൂര്‍, ശംസുദ്ദീന്‍ ഒഴുകൂര്‍, ശിഹാബ് കുഴിഞ്ഞൊളം, സിദ്ദീഖ് ചെമ്മാട് സംബന്ധിച്ചു. റഫീഖ് അഹമ്മദ് സ്വാഗതവും ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.





