ത്യാഗ സന്നദ്ധത സമൂഹ സമുദ്ധാരണത്തിന് കാരണം-ഹൈദര്‍ അലി ശിഹാബ് തങ്ങള്‍
ചേളാരി: ത്യാസന്നദ്ധതയാണ് സകല സമൂഹ സമുദ്ദാരണത്തിനും കാരണമായി വര്‍ത്തിച്ചത്. ത്യാഗമനുഷ്ടിക്കാതെ ഒരു നവോത്ഥാനവും സാധിക്കില്ല. കാലത്തിനൊപ്പം നടന്നു നീങ്ങുന്നതിനെക്കാള്‍ ശ്രദ്ധ വേണ്ടത് കാലത്തെ ഒപ്പം നടത്തികൊണ്ടുപോകാനാണ്.
നാനാവിധ പ്രശ്‌നങ്ങള്‍ അഭിമുഖീരിക്കുന്ന വര്‍ത്തമാന പരിസര ഭൂമികയില്‍ സംഘബോധത്തിന്റെ സകല സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് ത്യാഗമനുഷ്ടിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും തയാറാവണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ചേളാരി സമസ്താലയത്തില്‍ സമസ്തയുടെ കീഴ്ഘടകങ്ങളുടെ സംസ്ഥാന കൗണ്‍സില്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കൊട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. സമസ്ത സംഘടനാ കുടുംബം ഏറ്റെടുക്കേണ്ട സുപ്രധാന കര്‍മപദ്ധതിയുടെ കരട് റിപ്പോര്‍ട്ട് പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു. സമസ്ത പ്രസിഡണ്ട് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാരേയും വൈസ് പ്രസിഡണ്ട് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാരെയും തങ്ങള്‍ ഷാളണിയിച്ചു ആദരിച്ചു.
പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, എം.ടി.അ/ബ്ദുല്ല മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ജിഫ്രി മുത്തുകോയ തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ഹമീദ് അലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഉമര്‍ ഫൈസി മുക്കം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി, മെട്രോ മുഹമ്മദ് ഹാജി, എ.ടി.എം. കുട്ടി, ഗള്‍ഫ് പ്രതിനിധി അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രസംഗിച്ചു.





