എസ്.വൈ.എസ്. ജില്ലാ സെമിനാര്‍
9 ന് കാഞ്ഞങ്ങാട്ട്
കാസര്‍കോട് :എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഡിസംബര്‍ 9ന് ഞാറാഴ്ച്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട്.വ്യാപാരി ഭവനില്‍ വെച്ച് സെമിനാര്‍ സംഘടിപ്പിക്കും. സെമിനാര്‍ പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂകോട്ടൂര്‍ വിഷയം അവതരിപ്പിക്കും. പരിപാടി വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ധീന്‍, മുഹമ്മദലി കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.





