എസ്.വൈ.എസ് പ്രഖ്യാപന സമ്മേളനം;
തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍
തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍
തിരുവനന്തപുരം : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന പ്രസ്ഥാനമായ സുന്നി യുവജന സംഘത്തിന്റെ (എസ്.വൈ.എസ്) 60- വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും തല്‍സമയം ഓണ്‍ലൈനിലൂടെ സംപ്രേഷണം ചെയ്യുമെന്നും ഇന്റര്‍ നെറ്റ് സൌകര്യമുള്ള മൊബൈല്‍ ഫോണിലും (www.m.kicrlive.com) ഇതിന്റെ തല്‍സമയ പ്രക്ഷേപണം ലഭ്യമാണെന്നും എസ്.കെ. എസ്.എസ്.എഫ് ഐ.ടി. വിംഗ് അറിയിച്ചു.
ഇന്റര്‍നെറ്റിലെ ബൈലക്‌സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലൂടെയും മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ (KICR Radio , Al Hidaya Radio )വഴിയുമാണ് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം എസ്.കെ.എസ്.എസ്.എഫ് കേരള സ്റ്റേറ്റ് ഐ.ടി. വിംഗ് ഒരുക്കിയിട്ടുള്ളത്. വിശദവിവരങ്ങള്‍ക്ക്:00973-- 33842672.





