മുജാഹിദ് ഔദ്യാഗിക വിഭാഗം യുവജന, വിദ്യാര്‍ഥി സംഘടനാ സംസ്ഥാന സമിതികളെ വീണ്ടും പിരിച്ചുവിട്ടു
നടപടിക്ക് വിധേയരായവര്‍ ഇന്നു യോഗം ചേരും
കോഴിക്കോട്: ജിന്ന് വിവാദത്തെ തുടര്‍ന്ന് മുജാഹിദ് പ്രസ്ഥാനത്തില്‍ ഉടലെടുത്ത വിഭാഗീയത വീണ്ടും രൂക്ഷമായി. ശനിയാഴ്ച കോഴിക്കോട്ടു ചേര്‍ന്ന കേരള നദ്വത്തുല്‍ മുജാഹിദീന്‍ (മൗലവി ഗ്രൂപ്പ് ) അടിയന്തര എക്സിക്യൂട്ടിവ് യോഗം, നീണ്ട ചര്‍ച്ചക്കും വാഗ്വാദങ്ങള്‍ക്കുമൊടുവില്‍ പോഷകസംഘടനകളുടെ സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിടുകയും പുതിയ അഡ്ഹോക് കമ്മിറ്റികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍
മുജാഹിദ് യുവജന വിഭാഗമായ ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്.എം), വിദ്യാര്‍ഥി സംഘടനയായ മുജാഹിദ് സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് (എം.എസ്.എം) എന്നിവയുടെ സംസ്ഥാന സമിതികളാണ് പിരിച്ചുവിട്ടത്. more




