'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍'
മതസൗഹാര്‍ദ സന്ദേശമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക
എടപ്പാള്‍ : മതസൗഹാര്‍ദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശവാഹകരായ നൂറുകണക്കിനാളുകള്‍ അണിനിരന്ന റാലിയോടെ എസ്.കെ.എസ്.എസ്.എഫിന്റെ മനുഷ്യജാലിക എടപ്പാളിനെ നീലക്കടലാക്കി.
'രാഷ്ട്രസുരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.
എടപ്പാള്‍ ഗോവിന്ദ മൈതാനിയില്‍ നിന്നാരംഭിച്ച റാലി എടപ്പാള്‍ ടൗണ്‍ വഴി കണ്ണഞ്ചിറയില്‍ സമാപിച്ചു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനംചെയ്തു.
ജില്ലാ സെക്രട്ടറി പി. എം. റഫീക്ക് അഷറഫ് അധ്യക്ഷതവഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, അഷറഫ് കോക്കൂര്‍, സി.പി. ബാവഹാജി, ഇബ്രാഹിം മൂതൂര്‍, സി. ഹരിദാസ്, കെ.പി. മുഹമ്മദലി ഹാജി, മുഹയുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, സി.എച്ച്. ത്വയ്യിബ് ഫൈസി, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ഒ.എം.എസ്. തങ്ങള്‍, ഷമീര്‍ ഫൈസി, ഷഹീര്‍ അന്‍വരി, കെ.വി. മുഹമ്മദ്ഹാജി, വി.കെ.എം. ഷാഫി, റഫീഖ് ഫൈസി, ഷാനവാസ് വട്ടത്തൂര്‍, റാഫി പെരുമുക്ക് എന്നിവര്‍ പ്രസംഗിച്ചു.
സി. കോയക്കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ജില്ലാ പ്ലാനിങ്‌സെല്‍ യോഗം, വളണ്ടിയര്‍ കോര്‍ മീറ്റിങ് എന്നിവയും നടന്നു.
കാസര്‍കോട്: 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് ശനിയാഴ്ച കാസര്‍കോട്ട് മനുഷ്യജാലിക റാലി നടത്തി. തായലങ്ങാടിയില്‍ നിന്നാരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
സമാപന സമ്മേളനം ഖാസി ത്വാഖാ അഹ്മ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനായി. ഫരീദ് റഹ്മാനി കാളികാവ് പ്രഭാഷണം നടത്തി.
യു.എം.അബ്ദുള്‍ റഹ്മാന്‍ മൗലവി, പൂക്കോട തങ്ങള്‍ ചന്തേര, അബ്ബാസ് ഫൈസി പുത്തിഗെ, സയ്യിദ് ഹാജി തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, ചെങ്കള അബ്ദുള്ള ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, എസ്.പി.സലാഹുദ്ദീന്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ടി.കെ.സി.അബ്ദുള്‍ കാഗിര്‍ഹാജി, കണ്ണൂര്‍ അബ്ദുള്ള, ഡോ.മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. ഇ.പി.അബൂബക്കര്‍ അല്‍ഖാസിമി നബിദിന പ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
ഷാര്‍ജ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ നടന്ന SKSSF ഷാര്‍ജ സ്റ്റേറ്റ് മനുഷ്യ ജാലിക ഷാര്‍ജ കെ.എം.സി.സി. ഹാളില്‍ നടന്നു. ഇന്ത്യന്‍ കോണ്‍സുലര്‍ ആശിഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന കാര്യദര്‍ശി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി. ഇന്ത്യാ രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം ലോകത്തിനു മാത്രകയാണെന്നും ചരിത്രത്തിന്റെ വഴികളെ ഓര്‍മിപ്പിച് അദ്ദേഹം പറഞ്ഞു. ഷാര്‍ജ സെക്രട്ടറി റഫീക്ക് സ്വാഗതം പറഞ്ഞു. വൈ.എ. റഹ്‍മാന്‍ (പ്രസി.ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ), കുട്ടി കൂടല്ലൂര് (സെക്ര. കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി), എബ്രഹാം ജേകബ് (ഒ.ഐ.സി.സി. ഷാര്‍ജ), യാസീന്‍ വെട്ടം, അബ്ദുള്ള ചേലേരി, ഹുസൈന്‍ ദാരിമി, അബ്ദുള്ള മല്ലിചേരി, ഖലീലുരഹ്‍മാന്‍ കാശിഫി, ത്വാഹ ഹുദവി പ്രഭാഷണം നടത്തി. ഇസ്ഹാക്ക് കുന്നക്കാവ്, സലാം മൌലവി, വൈ.ഹനീഫ കുമ്പടാജെ, ഫൈസല്‍ പയ്യനാട്, ഹകീം ടി.പി, റഷീദ് മുണ്ടേരി, ജമാല്‍ ജാലികക്ക് നേതൃത്വം നല്‍കി.
കുവൈത്ത് : ഇന്ത്യാ മഹാരാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനത്തില്‍ SKSSF വിവിധയിടങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ (SYS) ഫഹാഹീലില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു. സയ്യിദ് ഗാലിബ് തങ്ങള്‍, പി.കുഞ്ഞഹമ്മദ്‌കുട്ടി ഫൈസി, ആബിദ് അല്‍-ഖാസിമി, ഇസ്മായില്‍ ബേവിഞ്ച , ശംസുദ്ധീന്‍ മൗലവി , മുഹമ്മദലി ഫൈസി, സൈനുല്‍ ആബിദീന്‍ ഫൈസി, നസീര്‍ ഖാന്‍, നാസര്‍ കോടൂര്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു
മക്ക : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തുമായി വര്‍ഷംതോറും SKSSF നടത്തിവരാറുള്ള മനുഷ്യജാലിക മക്കയിലും ശ്രദ്ധേയമായി. വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടുകൂടി ആരംഭിച്ച ജാലികയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഭാരതത്തിന്‍റെ സുരക്ഷക്കും സുസ്ഥിതിക്കും വേണ്ടി തീവ്രവാദത്തെയും ഭീകരവാതത്തെയും ചെറുത്തു തോല്‍പ്പിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയായി ഏറ്റടുക്കണമെന്നും അതിനുവേണ്ടി എന്നും ശബ്ദിച്ച പ്രസ്ഥാനമാണ് SKSSF എന്നും പ്രമേയ പ്രഭാഷണം നടത്തി പണ്ഡിതനും വാഗ്മിയുമായ സലിം ഫൈസി ഇര്‍ഫാനി ഓര്‍മിപ്പിച്ചു. സ്വരാജ്യസ്നേഹം ജീവിതത്തിന്‍റെ ഭാഗമായി കാണാന്‍ അതു പഠിപ്പിച്ച മുഹമ്മദ്(സ)യുടെ അനുയായികളായ നമ്മില്‍ കൂടുതല്‍ മറ്റാര്‍ക്കുമാവില്ലെന്നു ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.വി. അഹ്‍മദ് ദാരിമി പറഞ്ഞു.
അബുദാബി :പരിഷ്കൃത രാജ്യങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കാത്ത ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നമതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും,SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിപറഞ്ഞു. മതേതരത്വം തകര്‍ക്കാന്‍ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും മതേതരത്വം തകര്‍ക്കുന്നവര്‍ക്കെതിരെ എക്കാലത്തുംനിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും SKSSF ഉം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗഹൃദം നിലനിര്‍ത്താനാവുന്ന സമീപനങ്ങള്‍ക്ക് വിരുദ്ധമായി കേരളത്തിലും ഇന്ത്യയൊട്ടുക്കും തന്നെ ചില നീക്കങ്ങള്‍ അല്‍പബുദ്ധികളായ ചില മുസ്‌ലിംസംഘടനകളില്‍ നിന്ന് ഉണ്ടായ സാഹചര്യത്തിലാണ് ``രാഷ്‌ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍'' എന്ന പ്രമേയവുമായി കേരളത്തിനകത്തും പുറത്തും `മനുഷ്യജാലിക' സംഘടിപ്പിക്കാന്‍ SKSSF മുന്‍കൈ എടുത്തത് . അബുദാബി സ്റ്റേറ്റ് SKSSF നടത്തിയ മനുഷ്യജാലികയില്‍ പ്രമേയ പ്രഭാഷണം നിര്‍വഹിക്കുകയ്യയിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാ വ ഹാജി ഉത്ഘാടനം ചെയ്തു .സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു .ഫാദര്‍ ജോണ്‍ ഫിലിപ്പ്(അബൂദാബി മാര്‍ത്തോമ്മ ചര്‍ച്ച്) ,ടി പി ഗംഗാധരന്‍ (ഇന്ത്യന്‍ മീഡിയ ഫോറം ),കരപ്പാത്ത് ഉസ്മാന്‍ (കെ എം സി സി യു എ ഇ ),അബ്ബാസ് മൗലവി ,പല്ലാര്‍ മുഹമ്മദ്കുട്ടി മുസ്ലിയാര്‍ ,ഉസ്മാന്‍ ഹാജി ,ദാവൂദ് ഹാജി ,അബ്ദുല്‍ കരീം ഹാജി,ഹുസൈന്‍ ദാരിമി,അബ്ദുല്‍ കാദര്‍ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചുസയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.അബ്ദുല്‍ വഹ്ഹാബ് രഹ്മാനി ,നൌഫല്‍ അസ്അദി,ഷരീഫ് കാസര്‍ഗോഡ്, മുജീബ് എന്നിവര്‍ മനുഷ്യ ജാലിക ഗാനാലാപനം നടത്തി. .ഹാരിസ് ബാഖവി സ്വാഗതവും സമീര്‍ മാസ്റ്റാര്‍ നന്ദിയും പറഞ്ഞു
അല്‍ഐന്‍ : അല്‍ഐനില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് "രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന മുദ്രാവാക്യവുമായി അല്‍ഐന്‍ SKSSF 'മനുഷ്യജാലിക' ദാറുല് ഹുദാ ഇസ്ലാമിക് സ്കൂള്‍ കാമ്പസില്‍ നടന്നു. മനുഷ്യ ജാലികയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. SYS ജനറല്‍ സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ റഷീദ് അന്‍വരി പ്രതിജ്ഞ ചൊല്ലി കൊടുത്തു. വി.പി. പൂക്കോയ തങ്ങള്‍, ഇ.കെ. മുയ്തീന്‍ ഹാജി, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, അഷ്‌റഫ് പള്ളിക്കണ്ടം, ആറ്റക്കോയ തങ്ങള്‍, സൈദലവി കോയ തങ്ങള്‍, ഖാസിം കോയ തങ്ങള്‍, സൈനുദ്ധീന്‍ മാസ്റ്റര്‍, ശിഹാബുദ്ധീന്‍ തങ്ങള്‍, റഷീദ് അന്‍വരി, ഹംസ നിസാമി, ഷാഹുല്‍ ഹമീദ് ഹാജി, അബ്ദുല്‍ റഹ്‍മാന്‍ ഫൈസി വളവന്നൂര്‍, മരക്കാര്‍ ഹാജി വേങ്ങര, കുഞാലസ്സന്‍ ഹാജി, അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍, സൈനുദ്ദീന്‍ കുറുമ്പത്തൂര്‍, മുഹമ്മദ് ഫൈസി, അബ്ദുല്‍ മജീദ് ഹുദവി, മുഹമദ് ഷരീഫ്, അബൂബക്കര്‍ ഹാജി, റസാക്ക് വളാഞ്ചേരി, ബഷീര്‍ ഹുദവി തുടങ്ങിയവരും പങ്കെടുത്തു
കുവൈത്ത് സിറ്റി : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈത്ത് ഇസ്ലാമിക് സെന്‍റര്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഉസ്മാന്‍ ദാരിമി അധ്യക്ഷ്യം വഹിച്ചു. SKSSF സംസ്ഥാന പ്രസിഡന്‍റ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സലാഹുദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പ് പ്രതിജ്ഞ ചെല്ലി കൊടുത്തു. മുഹമ്മദ് അലി പുതുപ്പറമ്പ് സ്വാഗതവും ഹംസ ദാരിമി നന്ദിയും പറഞ്ഞു
റിയാദ് : ഇന്ത്യന്‍ മുസ്‌ലിംകള്‍ നിരവധി പ്രതിസന്ധികള്‍ നേരിടുണ്ടെന്നും മോഡി മൂന്നാം പ്രാവശ്യവും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടത് ഫാസിസത്തിന്റെ പാത എളുപ്പമാക്കുകയാണും ഇന്ത്യ മതേതരത്വത്തിന്റെ പാതയില്‍ തന്നെ സഞ്ചരിക്കാന്‍ മുസ്‌ലിംകള്‍ കൂടുതല്‍ പക്വമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും വൈകാരികത അപകങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുളളുവെന്നും ഫാസിസ്‌ററ് കുതന്ത്രങ്ങളെ ചെറുക്കുന്ന മതേതര ശക്തികളും നിയപ പീഠങ്ങളും ഭരണാധികാരികളും പ്രതീക്ഷ നല്‍കുതാണും ചന്ദ്രിക എഡിററര്‍ സി പി സൈയ്തലവി പറഞ്ഞു.ഹബീബുളള പട്ടാമ്പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്തഫ ബാഖവി പെരുമുഖം ഉല്‍ഘാടനംചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കോയ പെരുമുഖം, എന്‍ സി മുഹമ്മദ് കണ്ണൂര്‍, റസ്സാഖ് വളകൈ, മുഹമ്മലി ഹാജി, തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിറ്റി, ബഷീര്‍ താമരശ്ലേരി, ആററകോയ തങ്ങള്‍, ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഫവാസ് ഹുദവി പട്ടിക്കാട് നന്ദിയും പറഞ്ഞു
മനാമ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി 36 കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച `മനുഷ്യജാലിക' ബഹ്‌റൈനിലും നടന്നു.
“രാഷ്‌ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍”എന്ന പ്രമേയത്തില്‍ മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ നടന്ന മനുഷ്യജാലിക പ്രവാസികളായ മത രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു.
സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ അബ്‌ദുറസാഖ് നദ്‌വി മനുഷ്യജാലികക്ക് നേതൃത്വം നല്‍കി. ഹംസ അന്‍വരി മോളുര്‍ പ്രാര്‍ത്ഥന നടത്തി.നൌഷാദ്, യാസിര്‍ & പാര്‍ട്ടി ഗാനാലാപനം നടത്തി.
ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ജന.സെക്രട്ടറി ഉബൈദുല്ലാ റഹ്‌മാനി സ്വാഗതവും ട്രഷറര്‍ നൌഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു.
.jpg)




