വിജ്ഞാന വിപ്ലവം സൃഷ്ടിക്കുന്നതില്‍
ജാമിഅഃയുടെ പങ്ക് നിസ്തുലം മഞ്ഞളാംകുഴി അലി
ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് നടന്ന പൈതൃക വേര് സെഷന്‍ മന്ത്രി എം. അലി ഉദ്ഘാടനം ചെയ്യുന്നു.
ഫൈസാബാദ്: ഇസ്‌ലാമിന്റെ ജീവനായ വിജ്ഞാനം വ്യാപിപ്പിക്കുന്നതിലും അതിലൂടെ സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിലും പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി സാഹിബ് പ്രസ്താവിച്ചു. ജാമിഅഃ നൂരിയ്യഃയുടെ ഗോള്‍ഡന്‍ ജൂബിലീ മഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൈതൃകം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജാമിഅഃ എന്ന പേരില്‍ ഒരുപാട് സ്ഥാപനങ്ങളുണ്ടെങ്കിലും ജാമിഅഃ എന്ന് മാത്രം പറഞ്ഞാല്‍ അത് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയെ കുറിച്ചാണെന്ന് ആര്‍ക്കും മനസ്സിലാവുമെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ജാമിഅഃ മില്ലിയ്യഃ പ്രൊഫ.എം.എച്ച്.ഇല്യാസ് മുഖ്യാതിതിയായിരുന്നു. മൂസ്‌ലിംകള്‍ ജ്ഞാന നിര്‍മിതിയില്‍ പിന്നോക്കമായിരുന്നു എന്നത് ചരിത്രത്തെ നിഖിലമാക്കലാണെന്നും നവേഥാനത്തിന്റെ തുടക്കക്കാര്‍ മുസ്‌ലിംകളായിരുന്നു വെന്നും തന്റെ പ്രസംഗത്തില്‍ എം.എച്ച.ഇല്യാസ് പ്രസ്ഥാവിച്ചു.മൗലൂദ് ചരിത്രവും അധ്യാത്മികതയയും എന്ന വിഷയം സി.ഹംസ സാഹിബും, മൗലൂദുകളില്‍ ആദര്‍ശ വ്യതിയാനമോ എന്ന വിഷയം പി.മുസ്ഥഫല്‍ ഫൈസിയും അവതരിപ്പിച്ചു. ഫൈറൂസ് ഒറവംപുറം സ്വാഗതവും ഹസന്‍ കുളപ്പറമ്പ് നന്ദിയും പറഞ്ഞു.





