ജീലാനി ഉറൂസിന് സമാപനമായി
എടപ്പാള്‍: ആനക്കര പോട്ടൂര്‍ ജിലാനി നഗറില്‍ മൂന്നുദിവസമായി നടന്നുവന്ന ജീലാനി ഉറൂസിന് സമാപനമായി. ശൈഖുന സി. കോയക്കുട്ടി ഉസ്താദിന്റെ അനുസ്മരണ പ്രഭാഷണത്തോടെയാണ് പരിപാടിക്ക് സമാപനമായത്. ദുആ സമ്മേളനവും മൗലിദ് സദസ്സ്, മാലാആലാപനം, ഖാദിരിയ്യാ മജിലിസ് എന്നിവയും ചൊവ്വാഴ്ച നടന്നു.
വിവിധ പരിപാടികള്‍ക്ക് ശൈഖുനാ ഇസ്മയില്‍ ഉസ്താദ്, യുസഫ് ബാഖവി, തെന്നല മുസ്തഫല്‍ ബാഖവി, സലീം സഖാഫി, അബ്ദുള്‍ റഷീദ് ബാഖവി അന്‍ജലാലി, ത്വാഹിര്‍ സഖാഫി ഹാഫിള് ഫള്‌ലുല്‍ ആബിദ്, അബ്ദുല്‍ ബാസിത്, ഷിഫ് വെന്നിയൂര്‍, ശൈഖുനാ അറക്കല്‍ ഉസ്താദ്, കെ.വി. മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.




