വാഴക്കാട്ടെ വിഘടിത ഉറൂസ് പോലീസ് തടഞ്ഞു
വാഴക്കാട് : ശൈഖുനാ റഈസുല്‍ മുഹഖിഖീന്‍ കണ്ണിയ്യത്ത് ഉസ്‌താദിന്റെ പേരില്‍ ഇന്ന് വിഘടിതര്‍ വാഴക്കാട് നടത്താനിരുന്ന വ്യാജ ഉറൂസും പിരിവും പോലീസ് തടഞ്ഞു. വിഘടിത നേതാക്കള്‍ക്ക് സ്ഥലത്ത് പ്രവേശിക്കാനായില്ല, മഹല്ലുനിവാസികള്‍ മഖാമിനു ചുറ്റും സംരക്ഷണം തീര്‍ത്തതിനാല്‍ കണ്ണിയത്തുസ്‌താദിനെ ജീവിതകാലത്ത് പ്രയാസപ്പെടുത്തിയവര്‍ക്ക് മഖ്‌ബറയിലേക്ക് പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല. ഇതോടെ മടവൂര്‍ മോഡല്‍ വാഴക്കാട് തുടങ്ങാനിരിക്കുന്ന സ്ഥാപന മടക്കമുള്ള പദ്ധതികലും പണപ്പിരിവും പാളി.
വാഴക്കാട് ഇന്ന് നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് വാഴക്കാട് നിന്നുള്ള പ്രവര്‍ത്തകര്‍ ഇപ്പോള്‍ കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ സംസാരിക്കുന്നു. വാഴക്കാട് നടന്ന വിഘടിത നീക്കങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ചര്‍ച്ച ഇന്ന് രാത്രിയും ക്ലാസ്സ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് അഡ്‌മിന്‍ ഡസ്‌ക് അറിയിച്ചു





