SKSSF മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും
താനൂര്‍ : പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയം ചര്‍ച്ച ചെയ്ത് മൊന്നു ദിവസമായി താനൂരില്‍ നടക്കുന്ന SKSSF മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും സുപ്രഭാതം, ഓത്തുപള്ളി, ഗ്രൂപ്പ് ചര്‍ച്ച, പ്രവാസി സംഗമം, സംഘാടനവും പുതിയ സങ്കേതങ്ങളും, സമകാലികം, ചരിത്രം സെഷനുകളും നാല് മണിക്ക് സമാപന സമ്മേളനവും 'നേര്' സുവനീര്‍ പ്രകാശനവും നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, എ. മരക്കാര്‍ഫൈസി പ്രസംഗിക്കും.