മ്യാന്മറിലെ അക്രമം ക്രൂരമെന്ന് യു.എന്‍ പ്രതിനിധി
മുസ്‌ലിംകളെ അതിക്രൂരമായി ലക്ഷ്യം വെക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മ്യാന്മറിലെ ബുദ്ധ ആക്രമണം നടന്നതെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി വെളിപ്പെടുത്തി. അക്രമണത്തിന് തൊട്ടുടനെയാണ് യു.എന്‍ പ്രതിനിധി വിജയ് നമ്പ്യാര്‍ പ്രദേശം സന്ദര്‍ശിച്ചത്.
മ്യാന്‍മര്‍ പ്രസിഡണ്ടുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അഗ്നിക്കിരയാക്കപ്പെട്ട മെക്തില ഗ്രാമത്തിലെ വീടുകളും മസ്ജിദുകളും അദ്ദേഹം നേരിട്ട് പോയിക്കണ്ടു. 9000 ത്തിലേറെ ജനങ്ങള്‍ പ്രദേശത്തെ ക്യാമ്പില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്ഗീയത വളര്‍ത്തുന്ന ചില എഴുത്തുകളും പ്രദേശത്ത് വിതരണം ചെയ്യപ്പെട്ടിരുന്നുവെന്നും സാമുദായിക സംഘര്‍ഷം ലക്ഷ്യം വെച്ചുള്ള ചിലരുടെ ഗുഢാലോചനയുടെ ഭാഗമായാണ് അക്രമം നടന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം തുടര്‍ന്നു. മെക്തില ഗ്രാമത്തില്‍ തുടങ്ങിയ അക്രമം തൊട്ടടുത്തുള്ള യങ്ങോണ്‍ നഗരത്തിലേക്ക് വ്യാപിച്ചു കഴിഞ്ഞതായും വാര്‍ത്തയുണ്ട്.
വര്‍ഷങ്ങളായി പ്രദേശത്തെ ബുദ്ധമതക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ തുടരുന്ന അക്രമപരമ്പരയില്‍ ഇതിനകം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരിട്ടുണ്ട്. ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.




