ശ്രീലങ്ക: മുസ്‌ലിം വിരുദ്ധ അക്രമങ്ങളില്‍ ആശങ്കയെന്ന് യു.എന്‍
ശ്രീലങ്കിയില്‍ ദിനേന അധികരിച്ചു വരുന്ന മുസ്‌ലിം വിരുദ്ധ സംഘര്‍ഷങ്ങളില്‍ ആശങ്കയുണ്ടെന്ന് യു.എന്‍ പ്രതിനിധി. രാജ്യത്തെ മുസ്‌ലിംകളുടെ കച്ചവടസ്ഥാപനങ്ങള്‍ക്കും മസ്ജിദുകള്‍ക്കുമെതിരില്‍ അധികരിച്ചു വരുന്ന ബുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എന്‍ പ്രതിനിധി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
വിഷയത്തില്‍ രാജ്യത്തെ ഭരണകൂടം കാണിക്കുന്ന നിസ്സംഗ സമീപനവും ആശങ്കാജനകമാണെന്നു അവര്‍ വ്യക്തമാക്കി. രാജ്യത്തെ മതകീയമായ വിവേചനത്തില്‍ നേരത്തെ തന്നെ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 9 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍.





