Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹിജാബ് നിരോധനത്തിനെതിരെ നൈജീരിയയിലെ മുസ്‌ലിം സംഘടനകള്‍

ഹിജാബ് നിരോധനത്തിനെതിരെ നൈജീരിയയിലെ മുസ്‌ലിം സംഘടനകള്‍ 
ലാഗോസ്: നൈജീരിയയിലെ ലാഗോസ് സ്റ്റേറ്റിലെ സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിരോധിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്റ്റേറ്റിലെ എല്ലാ പൊതുസ്കൂളിലും ഹിജാബ് നിരോധിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് സ്റ്റേറ്റ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. ഹിജാബ് ധരിക്കുന്നത് വഴി നിയമലംഘനം പെട്ടെന്ന് സാധ്യമാകുമെന്നുവെന്ന കാരണമണ് നിരോധനത്തിന് കമ്മീഷണര്‍ പറഞ്ഞത്.
ഹിജാബ് പൊതുസ്കൂളില്‍ നിരോധിക്കുന്നുവെന്നും ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമുള്ളവര്‍ സ്വകാര്യസ്കൂളുകളിലേക്ക് പോകേണ്ടിവരുമെന്നുമാണ് കമ്മീഷണര്‍ പറഞ്ഞിരുന്നത്. ഏതായാലും നിരോധനത്തിനെതിരെ രാജ്യത്തെ മുസ്‌ലിം സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. കമ്മീഷണറുടെ ഉത്തരവ് മതവശ്വാസികളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും അടിയന്തിരമായ അത് തിരുത്തണമെന്നുമാണ് സംഘനടകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.