എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയം: കൊണ്ടോട്ടിക്ക് കിരീടം
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മ;റ്റിയുടെ ആഭിമുഖ്യത്തില്‍ എളയൂര്‍ യതീംഖാനയില്‍ നടന്നുവന്ന കലാസാഹിത്യ മത്സരമായ സര്‍ഗലയത്തില്‍ 325 പോയന്റ് നേടി കൊണ്ടോട്ടി ഏരിയ ഓവറോള്‍ കിരീടം നേടി. 299 പോയന്‍േറാടെ കോട്ടയ്ക്കലും 216 പോയന്‍േറാടെ പെരിന്തല്‍മണ്ണയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിഖായ (ജനറല്‍) വിഭാഗത്തില്‍ കൊണ്ടോട്ടി, കോട്ടയ്ക്കല്‍ ഏരിയകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ദര്‍സ് (ഹിദായ) വിഭാഗത്തില്‍ മലപ്പുറം, കോട്ടയ്ക്കല്‍ ഏരിയകളാണ് ഒന്നും രണ്ടും സ്ഥാനങ്ങത്ത്. കുല്ലിയ്യ വിഭാഗത്തില്‍ കുറ്റിപ്പുറം ഏരിയ (വളാഞ്ചേരി മര്‍ക്കസ്) ഒന്നാംസ്ഥാനവും കോട്ടയ്ക്കല്‍ ഏരിയ (സബീലുല്‍ ഹിദായ പറപ്പൂര്‍) രണ്ടാംസ്ഥാനവും നേടി. കാമ്പസ് (സലാമ) വിഭാഗത്തില്‍ കൊണ്ടോട്ടി, പെരിന്തല്‍മണ്ണ ഏരിയകള്‍ ആദ്യസ്ഥാനങ്ങള്‍ നേടി.
സര്‍ഗലയം കലാപ്രതിഭകള്‍: സല്‍മാനുല്‍ ഫാരിസ് കോട്ടയ്ക്കല്‍ (വിഖായ ജൂനിയര്‍), സബാഹ്.സി പെരിന്തല്‍മണ്ണ (വിഖായ സീനിയര്‍), ഫര്‍ഷാദ് തിരൂര്‍(ഹിദായ ജൂനിയര്‍), മുഹമ്മദ് സലീം കോട്ടയ്ക്കല്‍(ഹിദായ സീനിയര്‍), അനീസ്.കെ.ടി മലപ്പുറം കോട്ടുമല കോംപ്ലക്‌സ്(കുല്ലിയ്യ ജൂനിയര്‍), മശ്ഹൂഖ് തങ്ങള്‍ ഇസ്‌ലാഹുല്‍ ഉലൂം താനൂര്‍ (കുല്ലിയ്യ സീനിയര്‍), മുഹമ്മദ് നജീബുള്ള എം.ഇ.എ എന്‍ജിനിയറിങ് കോളേജ് പെരിന്തല്‍മണ്ണ (സലാമ).
വിജയികള്‍ക്കുള്ള ട്രോഫികള്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ബാപ്പു മുസ്‌ലിയാര്‍ വിതരണം ചെയ്തു. എസ്.കെ.എസ്.എസ്.എഫിന്റെ പുതിയ സംസ്ഥാന സാരഥികള്‍ക്ക് സ്വീകരണം നല്‍കി. സര്‍ഗലയ എംബ്ലം ഡിസൈന്‍ചെയ്ത അബ്ദുറഹ്മാന്‍ തലകാപ്പിനെ ആദരിച്ചു. സമാപനസമ്മേളനം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, അബ്ദുറഹീം ചുഴലി, കെ.എന്‍.എസ്. മൗലവി, പി.കെ. ഷാഹുല്‍ഹമീദ്, കെ.ടി. ബാവ ഹാജി എടപ്പാള്‍, മന്‍സൂര്‍ മൂപ്പന്‍, സി.എം. കുട്ടി സഖാഫി, വി.കെ. ഹാറൂണ്‍ റശീദ്, അമാനുല്ല റഹ്മാനി, റഫീഖ് ഫൈസി തെങ്ങില്‍, ശമീര്‍ ഫൈസി ഒടമല, മജീദ് ഫൈസി ഇന്ത്യനൂര്‍, കെ.ടി. മുഹമ്മദലി, എം.പി. സൈദലവി, ശഹീര്‍ അന്‍വരി പുറങ്ങ്, സി.ടി. ജലീല്‍, ബീരാന്‍കുട്ടി മുസ്‌ലിയാര്‍, എ.ടി. നിസാമുദ്ദീന്‍ തങ്ങള്‍ വാഫി എന്നിവര്‍ പ്രസംഗിച്ചു.





