'ത്വലബ തജ്‌രിബ-13' അന്തിമരൂപമായി; ക്യാമ്പ് ജൂലൈ 5, 6, 7 തിയ്യതികളില്‍
കോഴിക്കോട് : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ റമളാനോടനുബന്ധിച്ച് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 100 മഹല്ലുകളില്‍ സംഘടിപ്പിക്കുന്ന 'ത്വലബ തജ്‌രിബ' ദഅ്‌വാ ക്യാമ്പിന് അന്തിമരൂപമായി. ജൂലൈ 5, 6, 7 (വെള്ളി, ശനി, ഞായര്‍) തിയ്യതികളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി മഹല്ല്തല കുടുംബ സംഗമം, യുവജന സംഗമം. വിദ്യാര്‍ത്ഥി മീറ്റ്, ലഘുലേഖ വിതരണം, ജുമുഅ: പ്രഭാഷണം, ഗൃഹസന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. പ്രത്യേകം പരിശീലനം ലഭിച്ച ദാഇകളാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ജൂലൈ 4-ന് അസര്‍ നിസ്‌കാരാനന്തരം കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരുന്ന ക്യാമ്പ് പരിശീലന ക്ലാസിന് പ്രമുഖര്‍ നേതൃത്വം നല്‍കും. യോഗത്തില്‍ റിയാസ് പാപ്ലശ്ശേരി, ബാസിത് ചെമ്പ്ര, റാഫി മുണ്ടംപറമ്പ്, റശീദ് കണ്ണൂര്‍, സയ്യിദ് അബ്ദുല്‍ ഹമീദ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.




