എസ്.കെ.എസ്.എസ്.എഫ്
പ്രതിഭാ സംഗമം 23ന്
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗലയം 2013 ല്‍ ജില്ലയില്‍ വിഖായ, ഹിദായ, കുല്ലിയ്യ, സലാമ എന്നീ വിഭാഗങ്ങളിലായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മത്സരാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ജില്ലാതല പ്രതിഭാ സംഗമം ജൂണ്‍ 23 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജിന് മുന്‍വശമുള്ള എസ്.വൈസ്.എസ് 60 വാര്‍ഷിക സ്വാഗതസംഘം ഓഫീസ് ഹാളില്‍ വെച്ച് സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, ഹാരിസ് ദാരിമി ബെദിര, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, ഹമീദ് ഫൈസി കൊല്ലമ്പാടി, ശമീര്‍ കുന്നുംങ്കൈ, മുനീര്‍ ഫൈസി ഇടിയടുക്ക, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, മഹ്മൂദ് ദേളി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, ഹാരിസ് ഹസനി മെട്ടമ്മല്‍, യൂനുസ് ഹസനി തൈക്കടപ്പുറം, യൂസുഫ് ആമത്തല തുടങ്ങിയവര്‍ സംബന്ധിച്ചു.





