ശിഹാബ് തങ്ങള്‍ , ശൈഖുനാ ടി.കെ.എം. ബാവ മുസ്ലിയാര്‍ അനുസ്മരണം 30 ന്
കാസറകോട് : സമസ്ത കേന്ദ്രമുശാവറ നേരിട്ട് നടത്തുന്ന സ്ഥാപനമായ പട്ടിക്കാട് ജാമിയ്യ:നൂരിയ്യ:അറബിക്ക് കോളേജ് പ്രസിഡണ്ടായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ടായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ , സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും കാസറകോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹൂം ശൈഖുനാ ടി.കെ.എം. ബാവ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണവും ദിക്‌റ്-ദുആ മജ്‌ലിസും ജൂണ്‍ 30ന് ഞായറാഴ്ച്ച വൈകുന്നേരം 3മണിക്ക് ഹൊസങ്കടി ഹില്‍സൈഡ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.പരിപാടിയില്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍,നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവര്‍ സംബന്ധിക്കും.കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ ദിക്‌റ്-ദുആ മജ്‌ലിസിന്ന് നേതൃത്വം നല്‍കും.മുഴുവന്‍ പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.




