Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഖാസിയുടെ ചുമതല അബ്ദുല്‍ മജീദ് ബാഖവിക്ക്

ഖാസിയുടെ ചുമതല അബ്ദുല്‍ മജീദ് ബാഖവിക്ക് 
കാസര്‍കോട്:കഴിഞ്ഞദിവസം അന്തരിച്ച കാസര്‍കോട് സംയുക്ത ജമാ അത്ത് ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാരുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ ഖാസിയുടെ താത്കാലിക ചുമതല മാലിക് ദിനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിക്ക്. തളങ്കര മാലിക് ദിനാര്‍ പള്ളി കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സംയുക്ത ജമാഅത്ത് ഭാരവാഹികളുടെയും മാലിക് ദിനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് എന്‍.എ.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംയുക്ത ജമാ അത്ത് ജോയിന്റ് സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ടി.കെ.എം.ബാവ മുസ്‌ലിയാരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.