ഖത്വീബ് സംഗമങ്ങള്‍ ഇന്നുമുതല്‍
മലപ്പുറം: സുന്നി യുവജനസംഘം മണ്ഡലം തലങ്ങളില്‍ നടത്തുന്ന ഖത്വീബ് സംഗമങ്ങള്‍ ബുധനാഴ്ച തുടങ്ങും.
'വിശ്വാസം, വിമോചനം, വിജയം' ചര്‍ച്ചചെയ്യുന്ന മണ്ഡലം ഖത്വീബ് സംഗമങ്ങള്‍ ശിഹാബ്തങ്ങള്‍ അനുസ്മരണത്തോടെയാണ് തുടങ്ങുക. രാവിലെ രാമപുരം അന്‍വാറുല്‍ഹുദാ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ചേരുന്ന മങ്കട മണ്ഡലം ഖത്വീബ് സംഗമം സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. അയിങ്കലം മദ്രസയില്‍ ചേരുന്ന തവനൂര്‍ മണ്ഡലം ഖത്വീബ് സംഗമത്തില്‍ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ വിഷയം അവതരിപ്പിക്കും. 2.30ന് പാണ്ടിക്കാട് ടൗണ്‍ സുന്നി മസ്ജിദില്‍ ചേരുന്ന മഞ്ചേരി മണ്ഡലം സംഗമം ഒ.ടി. മൂസ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും.




