മദ്രസ്സാ അധ്യാപകരെ ആദരിച്ചു
കുന്ദമംഗലം: കോഴിക്കോട് ജില്ലയില്‍ ഒരേ മദ്രസ്സയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ കേരള മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റീ ആദരിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പൊന്നാട അണിയിച്ചു. എ.പി.പി. തങ്ങള്‍ അധ്യക്ഷത വഹിച്ചു. വാവാട് കുഞ്ഞിക്കോയ തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായ്, കെ.സി.അഹമ്മദ്, കുട്ടിമൗലവി, പി.മാമുക്കോയ ഹാജി, കെ.പി.കോയ എന്നിവര്‍ സംസാരിച്ചു.




