Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുഹമ്മദലി-ഉമറലിശിഹാബ് തങ്ങള്‍,ശൈഖുനാ ടി.കെ.എം.ബാവ മുസ്ലിയാര്‍ അനുസ്മരണം (നാളെ)

മുഹമ്മദലി-ഉമറലിശിഹാബ് തങ്ങള്‍,ശൈഖുനാ ടി.കെ.എം.ബാവ മുസ്ലിയാര്‍ അനുസ്മരണം (നാളെ) 
കാസറകോട്:സമസ്ത കേന്ദ്രമുശാവറ നേരിട്ട് നടത്തുന്ന സ്ഥാപനമായ പട്ടിക്കാട് ജാമിയ്യ:നൂരിയ്യ:അറബിക്ക് കോളേജ് പ്രസിഡണ്ടായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ടായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍,സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും കാസറകോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹൂം ശൈഖുനാ ടി.കെ.എം.ബാവ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണവും ദിക്‌റ്-ദുആ മജ്‌ലിസും എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (ഞായറാഴ്ച്ച) വൈകുന്നേരം 3മണിക്ക്‌ഹൊസങ്കടിഹില്‍സൈഡ്ഓഡിറ്റോറിയത്തില്‍വെച്ച്‌സംഘടിപ്പിക്കും.
പരിപാടി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ ദിക്‌റ്-ദുആ മജ്‌ലിസിന്ന് നേതൃത്വം നല്‍കും,പാത്തൂര്‍ അഹമ്മദ് മുസ്ലിയാര്‍,ഗോള്‍ഡണ്‍അബ്ദുല്‍ഖാദര്‍,സയ്യിദ് ഹാദിതങ്ങള്‍,റഷീദ് ബെളിഞ്ചം,ഇബ്രാഹിം ഫൈസി ജെഡിയാര്‍,എ.കെ.എം. അഷ്‌റഫ്,കണ്ണൂര്‍ അബ്ദുല്ല,ഹാഷിം ദാരിമിദേലമ്പാടി,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,മുഹമ്മദ് ഫൈസി കജ തുടങ്ങിയവര്‍ സംബന്ധിക്കും .