Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത: പൊതുപരീക്ഷ യു.എ.ഇ.യില്‍ 83.91% വിജയം

സമസ്ത: പൊതുപരീക്ഷ യു.എ.ഇ.യില്‍ 83.91% വിജയം
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2013 ജൂണ്‍ 15, 16 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ 9266 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,09,734 വിദ്യാര്‍ത്ഥികളില്‍ 2,02,270 പേര്‍ പരീക്ഷക്കിരുന്നവരില്‍ 1,89,961 പേര്‍ വിജയിച്ചു (93.91%).
യു.എ.ഇ.യില്‍ 5-ാം തരത്തില്‍ 300 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 245 കുട്ടികള്‍ (81.67%) വിജയിച്ചു. ഏഴാം തരത്തില്‍ 132 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 113 കുട്ടികള്‍ (85.61%) വിജയിച്ചു. പത്താം തരത്തില്‍ 28 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 28 കുട്ടികളും (100%) വിജയിച്ചു.// അഞ്ചാം തരത്തില്‍ ദിബ്ബ ഫുജൈറ മദ്‌റസത്തുതഅ്‌ലീമുല്‍ ഖുര്‍ആനിലെ (7572) മുനവ്വര്‍ S/o അബ്ദുല്‍മുനീര്‍ 465 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, ഫുജൈറ മദ്‌റസത്തുതഅ്‌ലീമുല്‍ ഖുര്‍ആനിലെ(7417) ഹിശാം ത്വാഹിര്‍ S/o ഹാരിസ് 458 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, റാസല്‍ഖൈമ മദ്‌റസത്തുല്‍ ഇമാമുല്‍ ബുഖാരി(6775)യിലെ ആയിഷ D/o അബ്ദുസ്സലാം 457 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏഴാം തരത്തില്‍ റാശിദിയ്യ മര്‍ക്കസുസ്സുന്ന ബ്രാഞ്ച് മദ്‌റസ (8345)യിലെ ഹാമിദ ശെറിന്‍ D/o അബ്ദുല്‍മജീദ് 376 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, ഫുജൈറ മദ്‌റസത്തുതഅ്‌ലീമുല്‍ ഖുര്‍ആനിലെ(7417) ഫാത്തിമ അസീമ D/o അബ്ദുല്‍കരീം 368 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, കല്‍ബ കേരള മുസ്‌ലിം ജമാഅത്ത് മദ്‌റസ(8787)യിലെ ഫാത്തിമ കെ.ടി. D/o മുഹമ്മദ് 367 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്താം തരത്തില്‍ അല്‍ഐന്‍ മദ്‌റസത്തുദാറുല്‍ ഹുദല്‍ ഇസ്‌ലാമിയ്യ (6200)യിലെ അസ്മ കെ D/o കുഞ്ഞാലസ്സന്‍ 383 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, അബൂദാബി മദ്‌റസത്തുമാലിക്ബ്‌നു അനസ് (6144) ഫള്ല്‍ ഇര്‍ശാദ് S/o ഹംസ 381 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, റാശിദ D/o അബ്ദുല്‍ഹമീദ് ഉമരി 380 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ആഗസ്ത് 25ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. ആഗസ്ത് 17ന് മുമ്പ് 50രൂപ ഫീസടച്ചു രജിസ്തര്‍ ചെയ്യണം. നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം സമസ്ത വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മാര്‍ക്ക് ലിസ്റ്റ് 123 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂലൈ 25 വ്യാഴാഴ്ച പകല്‍ 11മണിക്ക് വിതരണം ചെയ്യും. 
പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2013 ആഗസ്ത് 17 വരെ സ്വീകരിക്കും. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അദ്ധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. പ്ലസ്ടു ക്ലാസില്‍ ഒന്നാം റാങ്ക് ജേതാവിനും, അദ്ധ്യാപകനും, സ്ഥാപനത്തിനും പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡായ 5000 രൂപ വീതം നല്‍കും. പരീക്ഷാ ഫലം www.samastha.net, www.samastharesult.org, www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.