എസ്.കെ.എസ്.എസ്.എഫ്.
ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ്
കാസറകോട്:എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ല കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ക്യാമ്പ് ജൂലൈ 5,6 തിയ്യതികളില്‍ സംഘടിപ്പിക്കാന്‍ ജില്ല സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.ക്യാമ്പില്‍ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങള്‍, മേഖല പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, സഹചാരി, ട്രന്റ്, കാമ്പസ്‌വിംഗ്, ഇബാദ്, ത്വലബ, സ്പീക്കേഴ്‌സ് ആന്റ്‌റൈറ്റേഴ്‌സ് , സത്യധാര , വിഖായ, ഓര്‍ഗനെറ്റ്, സര്‍ഗലയം, സൈബര്‍സെല്‍, ഇസ്ത്തിഖാമ എന്നീ ഉപസമിതികളുടെ ജില്ല ചെയര്‍മാന്‍,കണ്‍വീനര്‍മാര്‍ സംബന്ധിക്കണം.ജൂലൈ 5 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് 6 ന് വൈകുന്നേരം 5 മണിക്ക് സമാപിക്കും.ഇത് സംബന്ധമായി ചേര്‍ന്ന ജില്ല സെക്രട്ടറിയറ്റ് യോഗത്തില്‍ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, ഹാരിസ് ദാരിമി ബെദിര, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, എം.പി.കെ. പള്ളങ്കോട്, മുഹമ്മദലി കോട്ടപ്പുറം, ശമീര്‍ കുന്നുംങ്കൈ, മഹ്മൂദ്‌ദേളി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, കെ.എച്ച്.അഷ്‌റഫ് ഫൈസികിന്നിങ്കാര്‍, ഹാരിസ്ഹസനി മെട്ടമ്മല്‍, റഷീദ് ഫൈസി ആറങ്ങാടി,സുബൈര്‍ നിസാമി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




