Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പി പി സംഘബോധത്തിനു പിന്നിലെ ചാലക ശക്തി : SKIC സൗദി നാഷണല്‍ കമ്മിറ്റി

പി പി  സംഘബോധത്തിനു പിന്നിലെ ചാലക ശക്തി : SKIC സൗദി നാഷണല്‍ കമ്മിറ്റി 
റിയാദ് : സമസ്ത മുശാവറ മെമ്പറും എസ് വൈ എസ് നേതാവുമായ പി പി മുഹമ്മദ് ഫൈസിയുടെ നിര്യാണത്തില്‍ സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിററി അനുശോചിച്ചു. സംഘ ബോധത്തിനു പിന്നിലെ ചാലക ശക്തിയായിരുന്നു ഫൈസിയെന്നും സംഘ ശക്തിയുടെ ഇന്നെലകള്‍ ചൂടും മണവും നഷ്ടപ്പെടാതെ പുതിയ തലമുറക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ ഫൈസി വഹിച്ച പങ്ക് വളരെ വലുതായിരുന്നെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സൗദി അറേബ്യയിലെ എല്ലാ സമസ്ത കേരള ഇസ്‌ലാമിക് സെന്ററുകളിലും വ്യാഴം വെളളി ദിവസങ്ങളിലായി മയ്യിത്ത് നിസ്‌ക്കാരവും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുമെന്ന് എസ് കെ ഐ സി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍ , എന്‍ സി മുഹമ്മദ് കണ്ണൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.
കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന പി.പി. ഉസ്താദ് അനുസ്മരണവും മയ്യിത്ത് നിസ്കാരവും 12 ന് 
കുവൈത്ത് സിറ്റി : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും എസ്.വൈ.എസ് മലപ്പുറം ജില്ലാ ജനറൽ സെക്രടറിയും കുറ്റാളൂർ ബദ്‍രിയ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളുമായ ഉസ്താദ്‌ പി. പി മുഹമ്മദ്‌ ഫൈസിയുടെ നിര്യാണത്തിൽ കുവൈത്ത് ഇസ്ലാമിക്‌ സെന്റര്‍ കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. 12/7/13 വെള്ളിയാഴ്ച രാത്രി 10 മണിക്ക് അബ്ബാസിയ ദാറുത്തര്‍ബിയ മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് അനുശോചനവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിക്കും. 
പി.പി മുഹമ്മദ് ഫൈസി ഉസ്താദ് അനുസ്മരണം 14 ന് പെരിന്തല്‍മണ്ണ ടൌണ്‍ ഹാളില്‍ 
പെരിന്തല്‍മണ്ണ : പ്രമുഖ എഴുത്തുകാരനും സമസ്ത കേന്ദ്രമുശാവറ അംഗവുമായിരുന്ന പ്രമുഖ പണ്ഡിതന്‍ പി പി മുഹമ്മദ് ഫൈസിയുടെ വിയോഗത്തില്‍ എസ് വൈ എസ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മികച്ച സംഘാടകനും ധാരാളം സ്ഥാപനങ്ങളും ശില്‍പ്പിയുമായിരുന്ന അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാരുടെയും ചരിത്രരചനയില്‍ ഏറെ ഉത്സാഹം കാണിച്ചിരുന്നതായും യോഗം അനുസ്മരിച്ചു. ഉസ്താദ് പി പി മുഹമ്മദ് ഫൈസിയുടെ പേരിലുളള അനുസ്മരണം ജൂലൈ 14ന് രാവിലെ 10 മണിക്ക് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി ടി അലി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, പി എം റഫീഖ് അഹമ്മദ്, സമീര്‍ ഫൈസി ഒടമല, സംശുദ്ദീന്‍ ഫൈസി വെട്ടത്തൂര്‍ , ഒ എം എസ് തങ്ങള്‍ , സി എം അബ്ദുളള ഹാജി എന്നിവര്‍ സംബന്ധിച്ചു.