മുസാഅദ: പ്രത്യേക സംഗമം
17 ന് സുന്നി മഹലില്‍
മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'മുസാഅദ' ജീവകാരുണ്യ സമിതിയുടെ പ്രത്യേക സംഗമം 17-ന് (ശനി) മൂന്ന് മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുന്നതാണ്. മുസാഅദ അംഗങ്ങള്‍, സമസത, എസ്.വൈ.എസ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എഫ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരാവാഹികള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ സംബന്ധിക്കുന്ന സംഗമത്തില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. ക്ഷണം ലഭിച്ചവരും സമിതി അംഗങ്ങളും കൃത്യ സമയത്തെത്തണമെന്ന് ജനറല്‍ കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അറിയിച്ചു.




