ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷാ വിജയികള്‍
പുലാമന്തോള്‍: 'ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം' റംസാന്‍ കാമ്പയിന്റെ ഭാഗമായി കട്ടുപ്പാറ ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സമസ്ത കേരള ഖുര്‍ ആന്‍ വിജ്ഞാന മത്സര പരീക്ഷ സംഘടിപ്പിച്ചു. ഇ.പി. അബൂ സുഹൈല്‍ ഒന്നാംസ്ഥാനവും കെ. മുഹമ്മദ് ഇക്ബാല്‍ രണ്ടാംസ്ഥാനവും സി. മുഹമ്മദ് മുസ്തഫ, അസ്ഹദ് അലി എന്‍.പി. എന്നിവര്‍ മൂന്നാംസ്ഥാനവും നേടി. വിജയികളെ ശാഖാ കമ്മിറ്റി അനുമോദിച്ചു. കെ. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മുസ്തഫ വി, റിയാസ് കെ, അസ്‌കര്‍ സി, പി. മുഹ്‌സിന്‍, കെ. മുഹമ്മദ് റമീസ് എന്നിവര്‍ പ്രസംഗിച്ചു.




