മലപ്പുറം : കേരളീയ സമൂഹത്തെ നേരായ ദിശറയിലേക്ക് നയിക്കുന്ന സമസ്തയുടെ പ്രവര്‍ത്തനതെ ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടിറങ്ങണമെന്നും, സമുദായത്തിന് ഉപകാരപ്രദമായ വിഷയങ്ങള്‍ക്ക് സമയം കണ്ടെത്താനും , തെറ്റിദ്ധാരണകളില്‍ നിന്നും അകന്ന് നില്‍ക്കാനും പ്രവര്‍ത്തകര്‍ തെയ്യാറാകണമെന്നും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് സമ്പൂര്‍ന്ന ജില്ലാ ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രെട്ടറി ഉസ്താദ് .പ്രൊഫ.കെ.ആലി കുട്ടി മുസ്ലിയാര്‍ അദ്യക്ഷത വഹിച്ചു.അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പദ്ധതി അവതരിപ്പിച്ചു. ഡിസ: 21 വേങ്ങരയില്‍ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രാദേശിക സ്വാഗതസംഘം 7 ന് ചേരും. സെപ്ത്: 15 ന് മുമ്പ് മഹല്ല് സംഗമങ്ങളും , ഒക്ടോ. 15 ന് മുമ്പായി വാദിത്വൈബാ സംഗമങ്ങളും പൂര്‍ത്തിയാക്കും




