Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് കാമ്പയിന്‍ ഉല്‍ഘാടനവും കേശവിശദീകരണവും 19 ന്

കാസറകോട്: എസ്.കെ.എസ് .എസ്.എഫ്‌ സംസ്ഥാന  വ്യാപകമായി  സെപ്റ്റമ്പര്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ 30 വരെ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന സംഘടനാ കാമ്പയിന്റെ കാസറകോട് ജില്ലാ തല ഉല്‍ഘാടനവും ആനുകാലിക ചര്‍ച്ചാ വിഷയവുമായ കേശവിശദീകരണ സമ്മേളനവും സെപ്റ്റമ്പര്‍ 19 ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ കാസറകോട് കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വിവാദ കേശവും ആനുകാലീകവും എന്ന വിഷയം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി  അമ്പലക്കടവ്  അവതരിപ്പിക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.കെ .താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഇബ്രാഹിം ഫൈസി ജെഡിയാര്‍,ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,ഹമീദ് ഫൈസി കൊല്ലമ്പാടി,ഹാരിസ്ദാരിമി ബെദിര,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,മുനീര്‍ ഫൈസി ഇടിയടുക്ക,യൂനുസ് ഹസനി,സലാം ഫൈസി പേരാല്‍,കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍,റഷീദ് ഫൈസി ആറങ്ങാടി,മുഹമ്മദ് ഫൈസി കജ,മൊയ്തീന്‍ ചെര്‍ക്കള,ശമീര്‍ മൗലവി കുന്നുങ്കൈ,യൂസുഫ് വെടിക്കുന്ന്,സിദ്ദീഖ്‌ബെളിഞ്ചം,യൂസുഫ്ആമത്തല, സുബൈര്‍ നിസാമി കളത്തൂര്‍ ,ഫാറൂഖ് കൊല്ലമ്പാടി,മുഹമ്മദലി മൗലവി പടന്ന,മഹ്മൂദ് ദേളി,ഹാരിസ് ഹസനി മെട്ടുമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.