Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് കേശവിശദീകരണ സമ്മേളനം 19 ന്

കാസറകോട്: എസ്.കെ.എസ്.എസ്.എഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.അതിന്റെ പ്രധമ പരിപാടി സെപ്റ്റമ്പര്‍ 19 ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ കാസറകോട് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.
പരിപാടി എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.സ്ഥാപക പ്രസിഡണ്ട് അഷ്‌റഫ് ഫൈസി കണ്ണാടി പറമ്പ്, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.വിവാദ കേശവും ആനുകാലീകവും എന്ന വിഷയംഅവതരിപ്പിച്ച് എല്‍.സി.ഡി.ക്ലിപ്പിംഗ് സഹിതം മുജീബ് ഫൈസി പൂലോട് വിഷയാവതരണം നടത്തും.പരിപാടി വിജയിപ്പിക്കാന്‍ മേഖല-ക്ലസ്റ്റര്‍-ശാഖ കമ്മിറ്റികളോട് ജില്ലാപ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആഹ്വാനം ചെയ്തു.